
പയ്യന്നൂര്‍: നവാഗതരെ സ്വാഗതം ചെയ്തു പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ വരവേറ്റുകൊണ്ട് ഐ എസ് ഡി സ്‌കൂള്‍ പ്രവേശനോത്സവം പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ യു വിജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ വന്ന കുട്ടികളെയും ഒപ്പം രക്ഷിതാക്കളെയും ഒപ്പണ്‍ ഓഡിറ്റോറിത്തിലേക്ക് ആനയിച്ചു. വര്‍ണ്ണത്തില്‍ ചാലിച്ച ചടങ്ങിന്നു സാക്ഷ്യം വഹിച്ചു.

സിഫ്രാന്റെ സ്വാഗത ഗാനത്തോടെ പ്രവേശന പരിപാടികള്‍ക്ക് തുടക്കമായി. ഐ എസ് ഡി ചെയര്‍മാന്‍ കെ എം അശ്‌റഫ് ഗ്രാന്റ് തേജസ്സ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ. അഹമദ് ശാഫി സ്വാഗതം പറഞ്ഞു. ഐ എസ് ഡി സ്‌ക്കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ് ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാന ദാനം നടത്തി.

പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ പ്രഭാഷണം നടത്തി. മാനേജ്‌മെന്റ് പ്രതിനിധികളായ ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ എം കെ തയ്യില്‍, പ്രവര്‍ത്തക സമിതിയംഗം ഷബീര്‍ ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ നന്ദി പറഞ്ഞു. നവാഗതര്‍ക്ക് ഗ്രാന്റ് തേജസ്സിന്റെ ഗിഫ്റ്റുകള്‍ നല്‍കി.
പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു. കുട്ടികള്‍ ഗാനം, നൃത്തം എന്നിവ അവതരിപ്പിച്ചു.

