മുട്ടയുടെ സാന്നിധ്യം രേഖപ്പെടുത്തിയില്ല; ഗോഡിവ ചോക്ലേറ്റ് ബാര്‍ പിന്‍വലിച്ചു

Web Desk
1 Min Read

ദോഹ: മുട്ട അടങ്ങിയിരിക്കുന്ന വിവരം പോഷക ലേബലില്‍ വ്യക്തമാക്കിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഗോഡിവ കുനാഫ ആന്റ് പിസ്താഷിയോ മില്‍ക്ക് ചോക്കലേറ്റ് ബാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

city exchange

സൗദി അറേബ്യയില്‍ നിര്‍മ്മിച്ച ഈ ചോക്ലേറ്റ് ബാറില്‍ മുട്ടയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടയോട് അലര്‍ജിയോ അതിസംവേദനയോ ഉള്ളവരില്‍, പ്രത്യേകിച്ച് കുട്ടികളില്‍, ഇത് ഗുരുതരമായ അലര്‍ജി പ്രതികരണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഉത്പന്ന നിര്‍മാതാക്കള്‍ സ്വമേധയാ ഗോഡിവ കുനാഫ ആന്റ് പിസ്താഷിയോ മില്‍ക്ക് ചോക്കലേറ്റ് ബാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലെ വിതരണക്കാരോട് ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി.

കൂടുതല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ ഉത്പ്ന്നം വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധനാ സംഘങ്ങള്‍ക്കും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

മുട്ടയോട് അലര്‍ജിയോ അതിസംവേദനയോ ഉള്ള ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ് ബാര്‍ ഉപയോഗിക്കരുതെന്നും കൈവശമുണ്ടെങ്കില്‍ ഉടന്‍ നശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉത്പന്നം പിന്‍വലിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!