ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Web Desk
1 Min Read

ദോഹ: ക്രൊയേഷ്യയോട് ഗോള്‍ രഹിത സമനില വഴങ്ങിയ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. രണ്ടാം പകുതിയില്‍ തുടരെത്തുടരെ ലഭിച്ച നിരവധി അവസരങ്ങള്‍ അവിശ്വസനീയമായി പാഴാക്കിയാണ് ബെല്‍ജിയം പുറത്തേക്കുള്ള വഴി ചോദിച്ചു വാങ്ങിയത്.

city exchange

ഗ്രൂപ്പ് എഫില്‍ നിന്നും ഏഴു പോയിന്റുമായി മൊറോക്കോയും അഞ്ചു പോയിന്റുമായി ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യപകുതിയില്‍ യാതൊരു ലക്ഷ്യവുമില്ലാതെ കളിച്ച ബെല്‍ജിയം രണ്ടാം പകുതിയിലാണ് പ്രകടനം പുറത്തെടുത്തത്. റൊമേലു ലുക്കാകു ഉള്‍പ്പെടെ ബോക്‌സിനുള്ളില്‍ ലഭിച്ച നിരവധി അവസരങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ നശിപ്പിക്കുകയായിരുന്നു.

പതിനഞ്ചാം മിനു്ടില്‍ ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി വിധിച്ച പെനാല്‍ട്ടി വിധിച്ചെങ്കിലും വാര്‍ പരിശോധിച്ചതോടെ തീരുമാനം തെറ്റാണെന്ന് തിരിച്ചറിയുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!