ലോകകപ്പ് ഫുട്ബാളില്‍ ഇറാന്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യു എസ്

Web Desk
1 Min Read

വാഷിംഗ്ടണ്‍: 2026 ഫിഫ ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുന്നതില്‍ യു എസിന് എതിര്‍പ്പില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. എന്നാല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ ആര്‍ ജി സി) ബന്ധമുള്ളവര്‍ ടീമിനോടൊപ്പം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

city exchange

യു എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയ ഫെബ്രുവരി 28 മുതല്‍ ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തം സംശയത്തിലായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം അമേരിക്കയിലാണ് നടക്കുന്നത്.

ഇറാന് പങ്കെടുക്കാനാവില്ലെന്ന് യു എസ് പറഞ്ഞിട്ടില്ലെന്ന് റൂബിയോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള പ്രശ്‌നം അവരുടെ അത്ലറ്റുകളല്ലെന്നും അവര്‍ അവരോടൊപ്പം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മറ്റ് ചില ആളുകളായിരിക്കുമെന്നും അവരില്‍ ചിലര്‍ക്ക് ഐ ആര്‍ ജി സിയുമായി ബന്ധമുണ്ടെന്നും തങ്ങള്‍ക്ക് അവരെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും റൂബിയോ പറഞ്ഞു.

വാഷിംഗ്ടണ്‍ ഐ ആര്‍ ജി സിയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.

- Advertisement -
Ad image

യു എസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പ് ജൂണ്‍ 11നാണ് ആരംഭിക്കുക.

ലോകകപ്പില്‍ പങ്കെടുക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കായിക- യുവജന മന്ത്രാലയം ഉറപ്പാക്കിയതായി ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!