
മനാമ: ഇസ്ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഗള്‍ഫ് സെക്ടറിലെ മദ്‌റസകളില്‍ ഏപ്രില്‍ ആദ്യവാരം നടത്തിയ പൊതുപരീക്ഷയില്‍ ഐ സി എഫ് ബഹ്‌റൈന്‍ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസകളിലെ വിദ്യാര്‍Lികള്‍ക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 132 വിദ്യാര്‍Lികളില്‍ 49 പേര്‍ ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കി വലിയ നേട്ടം കൈവരിച്ചു.

നാല് വിദ്യാര്‍ഥികള്‍ ടോപ്പര്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഈ വര്‍ഷത്തെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.

അഞ്ചാം ക്ലാസ്സില്‍ ഹനാന്‍ ഫാത്തിമ (മുഹറഖ്), ഏഴാം ക്ലാസില്‍ മുഹമ്മദ് ഷസില്‍ (ഉമ്മുല്‍ ഹസം), മുഹമ്മദ് ജാസിം (ഉമ്മുല്‍ ഹസം), പത്താം ക്ലാസ്സില്‍ മുഹമ്മദ് യൂനുസ് (ഉമ്മുല്‍ ഹസം) എന്നിവരാണ് ടോപ്പര്‍ റാങ്ക് ജേതാക്കളായത്.
ഡിസ്റ്റിങ്ഷന്‍ നേടിയവരുടെ എണ്ണത്തില്‍ റിഫ മദ്രസയാണ് മുന്നില്‍- 17 പേര്‍. ഉമ്മുല്‍ ഹസം (9), മനാമ (7), സിത്ര (4), ഹമദ് ടൗണ്‍ (4), മുഹറഖ് (3), ഹിദ്ദ് (2), അദ്‌ലിയ (1), ഈസ ടൗണ്‍ (1) റാസ് റുമാന്‍ (1) എന്നിങ്ങനെയാണ് മറ്റു മദ്രസകളിലെ കണക്കുകള്‍.
മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും അവര്‍ക്ക് പ്രോത്സാഹനമേകിയ അധ്യാപകരെയും രക്ഷിതാക്കളെയും ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.

