ഐ സി ബി എഫ് സാധാരണക്കാര്‍ക്കുള്ള 51-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സാമൂഹ്യ ക്ഷേമ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസികളിലെ സാധാരണ തൊഴിലാളികള്‍ക്കായുള്ള 51-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെഷാഫിലെ കിംസ് ഹെല്‍ത്തില്‍ നടന്നു.

city exchange

ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഡര്‍മറ്റോളജി, ഇ എന്‍ ടി, ഡെന്റല്‍ കെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. അടിസ്ഥാന രക്തപരിശോധനകള്‍, ബി എം .ഐ പരിശോധകള്‍, ഖത്തര്‍ ഇന്ത്യന്‍ ഫാര്‍മസി അസോസിയേഷന്‍ (ഐ ഫാക്) സൗജന്യ ഫാര്‍മസി സേവനം വഴി അവശ്യ മരുന്ന് വിതരണം, പ്രത്യേക ഐ സി ബി എഫ് ലൈഫ് ഇന്‍ഷുറന്‍സ് ഡെസ്‌ക് എന്നിവയും ക്യാമ്പിന്റെ ഭാഗമായിരുന്നു. അടിസ്ഥാന ജീവ രക്ഷാ പരിശീലനവും ചര്‍മ്മ പരിപാലന വിദ്യാഭ്യാസ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ക്യാമ്പ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് ലേബര്‍ എ എസ് ഒ രവി രഥി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പുകളുടെ ചുമതലയുള്ള മിനി സിബി ക്യാമ്പ് വിശദീകരണം നല്‍കി. കിംസ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. രാഹുല്‍, ഐ സി ബി എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ എസ് പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍, ഐ സി ബി എഫ് മുന്‍ പ്രസിഡണ്ട് പി എന്‍ ബാബുര്‍ജാന്‍, ഐ സി സി വൈസ് പ്രസിഡണ്ട് ശാന്തനു ദേശ്പാണ്ഡെ, ഐ എസ് സി വൈസ് പ്രസിഡണ്ട് സിതേന്ദു പാല, ഐ സി ബി എഫ് അഡൈ്വസറി കൗണ്‍സില്‍ അംഗം സദീഷ് വില്ലവില്‍ തുടങ്ങിയ വിശിഷ്ട അതിഥികളും മറ്റു സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -
Ad image

350-ത്തിലധികം സമൂഹാംഗങ്ങള്‍ക്ക് ക്യാമ്പിന്റെ ഭാഗമായി സമഗ്രമായ സൗജന്യ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനായതായി സംഘാടകര്‍ പറഞ്ഞു. ഐ സി ബി എഫ് എം സി അംഗങ്ങളായ നിര്‍മല ഗുരു, ശങ്കര്‍ ഗൗഡ്, ഖാജ നിസാമുദ്ദീന്‍, മണിഭാരതി, അമര്‍വീര്‍ സിങ്, ഇര്‍ഫാന്‍ അന്‍സാരി എന്നിവരും വിവിധ സംഘടനകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് ക്യാമ്പ് ആസൂത്രണം ചെയ്ത് വിജയകരമായി നയിച്ചത്.

സാമൂഹ്യാരോഗ്യത്തിനോടുള്ള ഐ സി ബി എഫിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രവാസികള്‍ക്കായി കരുണയുടെയും ഐക്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!