കെ എം സി സി ഖത്തര്‍ വനിതാ വിങ്ങ് വോയ്‌സ് ഓഫ് വിഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ വനിതാ വിങ് സംഘടിപ്പിച്ച വോയ്‌സ് ഓഫ് വിഷന്‍ എ മൊമന്റ് ഓഫ് ഇന്‍സൈറ്റ് ആന്റ് ഇന്‍സ്പിറേഷന്‍ പ്രഭാഷണ പരിപാടി തുമാമയിലെ കെ എം സി സി ഹാളില്‍ അരങ്ങേറി.

city exchange

ഹെര്‍ ഇംപാക്ട് സീസണ്‍ വണ്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിമന്‍സ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കെ എം സി സി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

കെ എം സി സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. വിമന്‍സ് വിംഗ് ജനറല്‍ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു.

പരിപാടിക്ക് വിമന്‍സ് വിങ്ങ് ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്‌റ അന്‍വര്‍, മാജിദ നസീര്‍, റുമിന ഷമീര്‍, താഹിറ മഹ്‌റൂഫ്, ഡോ. നസ്രിന്‍ മൊയ്തീന്‍, ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!