

ദോഹ: റവാബി ഹൈപ്പര്മാര്ക്കറ്റ് ‘വണ് മില്യണ് നേടൂ’ കാമ്പെയ്ന് ആരംഭിച്ചു. 528 വിജയികളും 7 മാസത്തെ റിവാര്ഡുകളുമാണ് കാമ്പെയ്നിലുള്ളത്.

റവാബി ഹൈപ്പര്മാര്ക്കറ്റിന്റെ ഇതുവരെയുള്ളതില് വച്ച് ഏറ്റവും ആവേശകരവും പ്രതിഫലദായകവുമായ ഉപഭോക്തൃ കാമ്പെയ്നാണ് മെയ് 26 മുതല് ഡിസംബര് 31 വരെ നടക്കുന്നത്. ഖത്തറിലെ എല്ലാ റവാബി ഹൈപ്പര്മാര്ക്കറ്റ് ഔട്ട്ലെറ്റുകളിലും ‘വണ് മില്യണ് നേടൂ’ കാമ്പെയ്ന് അരങ്ങേറും.

2026 ജനുവരി 1ന് പ്രതിമാസ ഡിജിറ്റല് നറുക്കെടുപ്പുകളിലൂടെയും മെഗാ നറുക്കെടുപ്പിലൂടെയും 528 ഭാഗ്യശാലികള്ക്ക് വിലയേറിയ സമ്മാനങ്ങള് നല്കും. ഏതെങ്കിലും റവാബി ഔട്ട്ലെറ്റില് 50 ഖത്തര് റിയാലോ അതില് കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കള്ക്ക് അവരുടെ രജിസ്റ്റര് ചെയ്ത മൊബൈല് നമ്പറിലേക്ക് ഒരു ഡിജിറ്റല് ഇ-റാഫിള് കൂപ്പണ് അയയ്ക്കും. ഇത് പൂര്ണ്ണമായും ഡിജിറ്റല് പങ്കാളിത്ത അനുഭവം ഉറപ്പാക്കുന്നു.

ഗ്രാന്ഡ് പ്രൈസില് മൂൂന്നു പേര്ക്ക് ജിഡബ്ല്യുഎം ടാങ്ക് 500 എസ് യു വി ലഭിക്കും. ഇതുള്പ്പെടെ 528 പേരെയാണ് വിജയികളായി തെരഞ്ഞെടുക്കുക. കൂടാതെ, 35 വിജയികള്ക്ക് 3,000 ഖത്തര് റിയാലിന്റെ റവാബി ഷോപ്പിംഗ് വൗച്ചറുകളും 75 വിജയികള്ക്ക് 2,000 ഖത്തര് റിയാലിന്റെ വൗച്ചറുകളും 140 വിജയികള്ക്ക് 1,000 ഖത്തര് റിയാലിന്റെ വൗച്ചറുകളും 280 വിജയികള്ക്ക് 500 ഖത്തര് റിയാലിന്റെ വൗച്ചറുകളും ലഭിക്കും.
2025 ജൂണ് മുതല് ഡിസംബര് വരെ പ്രതിമാസ ഡിജിറ്റല് നറുക്കെടുപ്പുകള് നടത്തും. റവാബി ഷോപ്പിംഗ് വൗച്ചറുകള്ക്കായി ഓരോ മാസവും 75 വിജയികളെ തിരഞ്ഞെടുക്കും. 2026 ജനുവരി 1ന് മെഗാ നറുക്കെടുപ്പോടെ കാമ്പെയ്ന് അവസാനിക്കും. എസ് യു വി സ്വീകര്ത്താക്കള് ഉള്പ്പെടെയുള്ള വിജയികളെ 2026 ജനുവരി ഒന്നിന് പ്രഖ്യാപിക്കും.
തങ്ങളുടെ കേന്ദ്രബിന്ദു ഉപഭോക്താക്കളാണെന്നും അവരുടെ വിശ്വസ്തതയ്ക്കും പിന്തുണയ്ക്കും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാര്ഗമാണ് ‘വിന് വണ് മില്യണ്’ കാമ്പെയ്നെന്നും റവാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് മുഹമ്മദ് അബ്ദുള്ള പറഞ്ഞു.

റാഫിള് കാമ്പെയ്നിന് പുറമേ, റവാബി സ്റ്റോറുകള് ഈദ് സീസണിനായി പൂര്ണ്ണമായും തയ്യാറാണ്. വസ്ത്രങ്ങള്, പാദരക്ഷകള്, സ്ത്രീകളുടെ ബാഗുകള് എന്നിവയില് ബൈ 2 ഗെറ്റ് 1 ഫ്രീ പോലുള്ള എക്സ്ക്ലൂസീവ് ഓഫറുകള് ഉപഭോക്താക്കള്ക്ക് ആസ്വദിക്കാം. ഏറ്റവും പുതിയ ഉത്സവ ട്രെന്ഡുകള് അവിശ്വസനീയമായ വിലയില് അവതരിപ്പിക്കുന്നു.
ചക്ക പ്രേമികളെ തൃപ്തിപ്പെടുത്തുന്ന ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവലാണ് പ്രത്യേക സീസണല് ആകര്ഷണം. ഇന്ത്യ, ഉഗാണ്ട, തായ്ലന്ഡ് എന്നിവിടങ്ങളില് നിന്ന് ഇറക്കുമതി ചെയ്ത 18-ലധികം ഇനങ്ങള് ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കും. ആയൂര് ജാക്ക്, സിന്ധൂര് വരിക്ക, കബോഡിയല് നാടന് വരിക്ക, തേന് വരിക്ക, ദിസബാര് ഹണി, മുട്ടന് വരിക്ക, സൂപ്പര് ഹാര്ലി, ബണ്റോട്ടി, പുതുക്കോട്ട്, ചക്ക ഉഗാണ്ട, ലോട്ടസ്, ചാലക്കുടി, ടെണ്ടര് ഇനങ്ങള് എന്നിവ ജനപ്രിയ ഇനങ്ങളില് ചിലതാണ്.

