വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ മൂന്ന് വിഭാഗങ്ങള്‍ കൂടി

Web Desk
1 Min Read

ദോഹ: രാജ്യത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്ഫോമില്‍ ചേര്‍ക്കുന്നു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പുതിയ നീക്കം ഉപകരിക്കും.

city exchange

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തെ ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്ഫോം മാറുമെന്നും അദ്ദേഹം പറഞ്ഞു.

വിസ ഓണ്‍ അറൈവല്‍ വഴിയോ വിസ ഫ്രീ എന്‍ട്രി വഴിയോ 95-ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഇതിനകം ഖത്തറില്‍ പ്രവേശിക്കാനാവുന്നുണ്ട്. വിസ ഓണ്‍ അറൈവലോ വിസ ഫ്രീ എന്‍ട്രിയോ ഇല്ലാത്ത എല്ലാ രാജ്യക്കാരെയും എ1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അക്ബര്‍ അല്‍ബാക്കര്‍ പറഞ്ഞു. ജി സി സി സ്വദേശികള്‍ക്കാണ് എ2 വിഭാഗം അനുവദിച്ചിരിക്കുന്നത്. എ3 വിഭാഗത്തില്‍ ഷെന്‍ഗണ്‍, യു കെ, യു എസ് എ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റസിഡന്‍സിയോ ഉള്ള അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കാണ് അനുവദിക്കുന്നത്.

- Advertisement -
Ad image

2030ഓടെ ഓരോ വര്‍ഷവും ആറു ദശലക്ഷം സന്ദര്‍ശകരെ ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കുന്നതോടൊപ്പം രാജ്യത്തുടനീളം എണ്ണമറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അല്‍ ബാക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹയ്യയുടെ ഈ പുന:രാരംഭം ദോഹയുടെ അറബ് ടൂറിസം തലസ്ഥാനമെന്ന പദവി ത്വരിതപ്പെടുത്തുമെന്നും 15-ലധികം അറബ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഖത്തര്‍ ആസ്വദിക്കാന്‍ അനുവദിക്കുമെന്നും അല്‍ ബാക്കര്‍ കൂട്ടിച്ചേര്‍ത്തു.

2023ന്റെ ആദ്യ പാദം അവസാനിക്കുമ്പോഴേക്കും ഇതിനകം ഒരു ദശലക്ഷത്തിലധികം ആളുകളെയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് സീസണ്‍ ഉള്‍പ്പെടെയാണിത്.

Share This Article
Leave a Comment
error: Content is protected !!