

ദോഹ: ഖര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് സുഡാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും ശനിയാഴ്ച മുതല്‍ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതോടെയാണ് വിമാനത്താവളം അടച്ചത്. നഗരമധ്യത്തിലെ ഖാര്‍ത്തൂം വിമാനത്താവളത്തിലും പോരാട്ടം നടന്നിരുന്നു.

സുഡാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പറന്നുയരാന്‍ തയ്യാറെടുത്ത ഒരു സൗദി യാത്രാവിമാനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
