മറുനാടന്‍ തൊഴിലാളികള്‍ക്ക് അത്താഴമുള്‍പ്പെടെ നല്‍കി ഇഫ്താര്‍ ടെന്റ്

Web Desk
1 Min Read

കോഴിക്കോട്: കുറ്റ്യാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിനു സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇഫ്ത്താര്‍ ടെന്റ് ശ്രദ്ധേയമാവുന്നു. കുറ്റ്യാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലിമ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മറുനാടന്‍ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ ടെന്റ് ഒരുക്കിയിരിക്കുന്നത്. സാധാരണ നോമ്പുതുറകളില്‍ നിന്ന് വ്യത്യസ്തമായി അത്താഴത്തിനുള്ള വിഭവങ്ങള്‍ കൂടിയുണ്ട് എന്നതാണ് ടെന്റിന്റെ പ്രത്യേകത.

city exchange

വിവിധതരം പഴവര്‍ഗങ്ങളും രണ്ടിനം ജ്യൂസും ചേര്‍ന്നതാണ് നോമ്പുതുറ. ഇതോടൊപ്പം പഴംപൊരി, സമൂസ, കട്ലറ്റ് ഉള്‍പ്പെടെയുള്ള പലഹാരങ്ങളുണ്ടാവും. മഗ്‌രിബ് നമസ്‌ക്കാരാനന്തരം തൊഴിലാളികള്‍ക്കായി ബിരിയാണി വിതരണം ചെയ്യും. പിന്നീട് തറാവീഹ് നമസ്‌ക്കാരം. ഇതിനുശേഷം പുലര്‍ച്ചെ കഴിക്കാനുള്ള ചോറും കറിയും കണ്ടയ്നറുകളിലായി പായ്ക്ക് ചെയ്തു നല്‍കിയാണ് തൊഴിലാളികളെ യാത്രയാക്കുക.

ദിവസേന 200ലേറെപ്പേരാണ് ടെന്റില്‍ നോമ്പുതുറയ്ക്കും അത്താഴ വിഭവങ്ങള്‍ക്കുമായി എത്തുന്നത്. കലിമ പ്രവര്‍ത്തകരായ കെ പി റിയാസ്, കെ എം ബഷീര്‍, ടി സി അഷറഫ്, പി കെ നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!