

പുത്തനത്താണി: അര്‍ബുദ രോഗികള്‍ക്ക് റേഡിയേഷന്‍ ചെയ്യുമ്പോള്‍ മുടി നഷ്ടപ്പെടുമെന്നറിഞ്ഞ അഞ്ചാം ക്ലാസുകാരി വിഗ് നിര്‍മിക്കാന്‍ തന്റെ നീളന്‍ മുടി സംഭാവന നല്‍കി. പുത്തനത്താണി ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഹംന വി പിയാണ് മുടി സംഭാവന നല്‍കിയത്.

അര്‍ബുദ രോഗികളെ മുടി സംഭാവന നല്‍കി സഹായിക്കാമെന്നറിഞ്ഞതോടെ ഹംന തന്റെ പിതാവ് ആസിഫിനോട് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ പിതാവില്‍ നിന്നും അറിഞ്ഞതോടെ തന്റെ മുടിയും നല്‍കാന്‍ ഹംന ആഗ്രഹിക്കുകയും പിതാവിനോട് അനുവാദം ചോദിക്കുകയുമായിരുന്നു.


പിതാവ് ആസിഫും മാതാവ് ഹസീനയും സമ്മതം മൂളിയതോടെ തൃശൂര്‍ അമല ആശുപത്രിയിലേക്കാണ് ഹംന മുടി മുറിച്ചു നല്‍കിയത്. ഹംനയുടെ മാതൃകാപരമായ പ്രവര്‍ത്തിയെ സ്‌കൂള്‍ ആദരിച്ചു.
