ബി.ജെ.പിക്കാര്‍ മകളുടെ വിവാഹത്തിന് വരേണ്ടെന്ന് കത്തടിച്ച് കര്‍ഷകന്‍

Web Desk
1 Min Read

ഛണ്ഡിഗഢ്:മകളുടെ വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുതെന്ന് കത്തടിച്ച് കര്‍ഷകന്‍.
ഹരിയാന സ്വദേശിയായ കര്‍ഷക നേതാവാണ് തന്റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ സംഗതി തുറന്നു പറഞ്ഞത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഡിസംബര്‍ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് ക്ഷണക്കത്തില്‍ അച്ചടിച്ചത്. ക്ഷണക്കത്ത് വൈറലായിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!