21 മാസത്തിനുള്ളില്‍ കേരളത്തില്‍ ജീവനൊടുക്കിയത് 3262 സ്ത്രീകള്‍

Web Desk
0 Min Read

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 21 മാസക്കാലയളവില്‍ 3262 സ്ത്രീകള്‍ ആത്മഹത്യചെയ്തു. 2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കു പുറത്തു വിട്ടത്. രണ്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ പരാതികള്‍ കൂടിയെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറയിച്ചു. കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണം. അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് ലഭിച്ചത് 3556 പരാതികളാണ്. പൊലീസിന് ലഭിച്ചത് 64223 പരാതികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ആകെ 64940 പരാതികളാണ് തീര്‍പ്പാക്കി. ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!