

ദോഹ: നാടന്‍ പാട്ടു രംഗത്ത് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഖത്തറിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായ കനല്‍ ഖത്തര്‍ നാടന്‍പാട്ട് സംഘത്തിന്റെ പ്രതിഭാ പുരസ്‌ക്കാരം 21ന് പ്രഖ്യാപിക്കും. 33333 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാരെ തെരഞ്ഞെടുക്കുകയും അവരെ ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നല്‍കുന്നതാന് കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌ക്കാരം.

ഫെബ്രുവരി 21ന് കനല്‍ ഖത്തറിന്റെ ഫേസ്ബുക് പേജിലൂടെയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
ഒന്നാമത് കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം കൊല്ലം സ്വദേശിയായ ബൈജു മലനടയ്ക്കും രണ്ടാമത് പുരസ്‌കാരം മരണാന്തര ബഹുമതിയായി പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ പി എസ് ബാനര്‍ജിക്കുമാണ് നല്‍കിയിരുന്നത്.

