താനാളൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

Web Desk
1 Min Read

റിയാദ്: മലപ്പുറം താനാളൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. എട്ടു വര്‍ഷമായി റിയാദ് ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ഐ സി എഫ് പ്രവര്‍ത്തകനായ അബ്ദുല്‍ബാരി സഖാഫി (40) ആണ് മരിച്ചത്.

city exchange

മൂന്നര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ലാത്ത അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരന്‍ അബ്ദുറഹ്മാനും ബന്ധു നിസാര്‍ സഅദി താനാളൂരും അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഐ സി എഫ് നേതാക്കളായ ഇബ്രാഹിം കരീം, അബ്ദുറസാഖ് വയല്‍ക്കര, അബ്ദുല്‍ മജീദ് താനാളൂര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.

ഭാര്യ: റഹ്മത്ത്. മക്കള്‍: ഫാത്തിമ ബരീറ, അബ്ദുല്‍ ബാസിത്. മാതാവ്: കതിയക്കുട്ടി. സഹോദരങ്ങള്‍: അ്ബ്ദുറഹ്മാ്ന്‍ (റിയാദ്), അബൂബക്കര്‍ (ഒമാന്‍), സുലൈമാന്‍, ജമാല്‍ (ഇരുവരും യു എ ഇ).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!