മദര്‍തെരേസയുടെ സംഘടനയുടെ എക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: ഒടുക്കം അഗതികളുടെ അമ്മയായ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. മതപരിവര്‍ത്തനം ആരോപിച്ച് മിഷണറീസ്

city exchange

ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.
ക്രിസ്തുമസ് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മമത ട്വീറ്റ് ചെയ്തു. എന്നാല്‍ വിഷയത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!