പൊലിസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണം: എ ഐ വൈ എഫ്

Web Desk
1 Min Read

കോഴിക്കോട്: പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ആവശ്യപ്പെട്ടു.
പൊലീസ് സേനയില്‍ ക്രിമിനലുകള്‍ കൂടി വരികയാണ്. ഇത്തരം ക്രിമനലുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

city exchange

പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ എല്‍ ഡി എഫിന്റെ ജനകീയ പോലീസ് നയത്തിന് വലിയ തരത്തില്‍ ശോഭകെടുത്തുന്നുണ്ട്. ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ജിസ്‌മോന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു.

പൊലീസ് കംപ്ലെയിന്റ് അതോററ്റികള്‍ പൊലീസ് സഹായ സമതികളാവുന്ന സാഹചര്യമാണ് കേരളത്തില്‍ കാണുന്നത്. പരാതിക്കാര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. പൊലീസ് നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരിശോധിക്കണം. പൊലീസുകാര്‍ക്കെതിരെയുള്ള നടപടികള്‍ കൈകാര്യം ചെയ്യാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് എ ഐ വൈ എഫിന്റെ അഭിപ്രായമെന്നും ജിസ്‌മോന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ പി ബിനുപ്, സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി എന്നിവരും സംബന്ധിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!