കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷക സംഗമം ഫെബ്രുവരിയില്‍ കടലുണ്ടിയില്‍

Web Desk
1 Min Read

കോഴിക്കോട്: ജില്ലാ ക്ഷീരകര്‍ഷക സംഗമം 2022 ഫെബ്രുവരി നാല്, അഞ്ച് തിയ്യതികളില്‍ കടലുണ്ടിയില്‍ നടക്കും. കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ്, ഡയറി എക്്‌സിബിഷന്‍ എന്നീ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

city exchange

സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ അധ്യക്ഷയായിരുന്നു. ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശിവദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ടീച്ചര്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പച്ചാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ, കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ പി ശ്രീനിവാസന്‍ മാസ്റ്റര്‍, എം ആര്‍ സി എം പി യു ഡയറക്ടര്‍ ഗിരീഷ്, ചുള്ളിപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് വി എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജീജ കെ എം, കോഴിക്കോട് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ സനില്‍കുമാര്‍ പി, കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് പുഷ്പരാജന്‍, ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ എന്‍ ശീകാന്തി എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!