ഐ.എന്‍.എല്ലില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

Web Desk
1 Min Read

കോഴിക്കോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇടതുമുന്നണിയില്‍ ചേക്കേറുകയും പുതിയ സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്ത ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും രൂക്ഷമാവുന്നു. പി.എസ്.സി അംഗപദവി 40 ലക്ഷം രൂപയ്ക്ക് വിറ്റതായാണ് പുതിയ ആരോപണം. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. ആരോപണത്തോട് പ്രതികരിക്കാന്‍ ഐ.എന്‍.എല്‍ തയ്യാറായില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം.
40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടിക്ക് അനുവദിച്ച് നല്‍കിയ പിഎസ്‌സി അംഗത്വം വിറ്റതെന്ന് ഇ.സി.മുഹമ്മദ് ആരോപിച്ചു. സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കള്‍ കൈപ്പറ്റിയെന്നാണ് ആക്ഷേപം.അതിനിടെ
നേതൃതവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനിരിക്കുയാണ് ഐഎന്‍എല്ലിലെ പിടിഎ റഹിം വിഭാഗം . അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്. കോഴയാരോപണത്തെക്കുറിച്ച് ഐഎന്‍എല്‍ വിശദീകരിക്കണമെന്ന് മുസ്ലിം ലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യമായി മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ച ഐഎന്‍എല്ലിലെ തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പേ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സമിതിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!