

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവ് ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ടീം മലബാര്‍ ക്ലബ് നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കന്‍ റസ്റ്റോറന്റില്‍ സ്വീകരണം നല്‍കി.

‘പഴയ കഥകള്‍ പറയാന്‍ പാറക്കടവും കേള്‍ക്കാന്‍ നമ്മളും’ എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ എസ് എ എം ബഷീര്‍, കെ കെ ഉസ്മാന്‍, ഷെരീഫ് ദാര്‍, എം പി ഷാഫി ഹാജി, റഹീം ഓമശ്ശേരി, ഹുസൈന്‍ അല്‍ മുഫ്ത, ഹബീബ് റഹ്മാന്‍ കിഴിശേരി, അന്‍വര്‍ ബാബു വടകര, വി ടി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മത- സാമൂഹ്യ രംഗത്തെ സജീവമായ പി വി മുഹമ്മദ് മൗലവിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
കോയ കൊണ്ടോട്ടി, റഈസ് അലി, വി ടി എം സാദിഖ്, മുസ്തഫ എലത്തൂര്‍, ഷാഫി വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പി എസ് എം ഹുസൈന്‍, ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജാഫര്‍ തയ്യില്‍, ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങി ദോഹയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മുഹമ്മദ് പാറക്കടവ്, പി വി മുഹമ്മദ് മൗലവി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

