പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചു

Web Desk
0 Min Read

പരപ്പനങ്ങാടി: മലപ്പുറം പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവിടെ നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ട്.ഓടിക്കൂടിയ നാട്ടുകാര്‍ ഒരാളെ രക്ഷപെടുത്തി. തിരച്ചിലിനൊടുവിലാണ് ഷിബിനെ കണ്ടെത്താനായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

city exchange
Share This Article
Leave a Comment
error: Content is protected !!