ചങ്ങമ്പുഴ അനുസ്മരണവും ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു

Web Desk
1 Min Read

ഇടപ്പള്ളി: നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) യൂണിറ്റിന്റെ നേതൃത്വത്തില്‍ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അനുസ്മരണവും ശുചീകരണ പ്രവര്‍ത്തനവും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ചു.

city exchange

പരിപാടിയുടെ ഭാഗമായി മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. എന്‍ എസ് എസ് വോളന്റിയറായ ഷാന ഫാത്തിമ ചങ്ങമ്പുഴയുടെ കവിത ആലപിച്ചപ്പോള്‍, ഗായത്രി ജയകുമാര്‍ മഹാകവിയുടെ ജീവചരിത്രം അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ഭരണസമിതി അംഗം മേജര്‍ നാരായണന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് മുഹമ്മദ് ഹസ്‌റത്ത്, പ്രോഗ്രാം ഓഫീസര്‍ മിഥുന്‍ ഏണസ്റ്റ്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസര്‍ സുബീഷ് പി, അധ്യാപികമാരായ അഖില രാജു, ജയന്തി പി എന്നിവര്‍ നേതൃത്വം നല്‍കി.

ചങ്ങമ്പുഴയുടെ സ്മരണ നിലനിര്‍ത്തുന്നതിനൊപ്പം പൊതുസ്ഥലങ്ങളുടെ ശുചിത്വ സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രോഗ്രാം ഓഫീസര്‍ മിഥുന്‍ഏണസ്റ്റ് അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!