വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മുന്നൊരുക്ക അവലോകന യോഗം വിളിച്ചു

Web Desk
2 Min Read

ആലുവ: വേനല്‍കാലം ആസന്നമായതോടെ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, മേജര്‍/ മൈനര്‍ ഇറിഗേഷന്‍, പി വി ഐ പി, ഇടമലയാര്‍, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.

city exchange

യോഗത്തില്‍ ആലുവ മുനിസിപ്പാലിറ്റി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കീഴ്മാട്, എടത്തല, ചൂര്‍ണ്ണിക്കര എന്നീ പഞ്ചായത്തുകളില്‍ നിലവില്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പി വി ഐ പി, ഇടമലയാര്‍, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളില്‍ നിന്നും വേനല്‍ക്കാല വരള്‍ച്ചയെ പ്രതിരോധിക്കുവാന്‍ ഏതെല്ലാം രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ വേണമെന്ന് ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍/ വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ വിശദമായ വിവരണം അവതരിപ്പിച്ചു. കുടിവെള്ളം, കൃഷിക്കാവശ്യമായ വെള്ളം എന്നിവ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ലഭ്യമല്ലെന്നും വേനല്‍ കടുത്താല്‍ സ്ഥിതി കുടുതല്‍ രൂക്ഷമാകുമെന്നും അടിയന്തിരനടപടികള്‍ സ്വീകരിച്ച് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജനപ്രധിനിധികളുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് യോഗത്തില്‍ ഹാജരായിരുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്കി. കൂടാതെ എം എല്‍ എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം യോഗത്തിന്റെ തുടര്‍ച്ചയായി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മുഴുവന്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗങ്ങള്‍ കൂടി സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിച്ചു.

യോഗത്തില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, പഞ്ചായത്ത് പ്രസിഡന്റ്മാരായ എ എ മായിന്‍, സെബാസ്റ്റ്യന്‍ പോള്‍, നസീര്‍ ചൂര്‍ണ്ണിക്കര, ജെസ്സി ജോര്‍ജ്, പ്രിന്‍സി ഡേവിസ്, വാഴക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി വൈ ഷാബോര്‍, പി കെ സിറാജ്, ഷാഹിറ കെ ഇ, മഹിള വി കെ, മൈനര്‍ ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ ഡോ. ബിജു പി വര്‍ഗീസ്, മേജര്‍ ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ അബ്ബാസ് ബി, ഇറിഗേഷന്‍ അസി. എക്സി. എഞ്ചിനീയര്‍ സിന്ധു ഉണ്ണി, വാട്ടര്‍ അതോറിറ്റി അസി. എക്സി എഞ്ചിനീയര്‍ ദീപ പോള്‍, പി വി ഐ പി അസി. എക്സി. എഞ്ചിനീയര്‍ സിനി പി വി, ഇടമലയാര്‍ അസി. എക്സി എഞ്ചിനീയര്‍ ഷൈജൂ ആര്‍, ശേഖര്‍, മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!