Latest News
എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് വിട്ടതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന്‍ രാജിവച്ചുവെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് എംജി രാധാകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ കൂടിയാണ് എംജിആര്‍ എന്ന് വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്‍.
അതിനിടെ മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ സ്ഥാനമേല്‍ക്കുന്നതായും വാര്‍ത്തയുണ്ട്.


