വി പി എസ് ലേക്ഷോറില്‍ വനിതകളുടെ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജില്‍ ഇളവ്

Web Desk
1 Min Read

കൊച്ചി: അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സ്ത്രീകള്‍ക്കായി ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ 50 ശതമാനം ഇളവോടെയാണ് ലഭിക്കുക.

city exchange

എഫ് ബി എസ്, ലിപിഡ് പ്രൊഫൈല്‍, എസ് ക്രിയാറ്റിനിന്‍, വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, പാപ് സ്മിയര്‍, വൈറ്റമിന്‍ ഡി 3, സി ബി സി, യു ആര്‍ ഇ, ടി എസ് എച്ച്, മാമോഗ്രാഫി/ സോണോമാമോഗ്രാഫി, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയടങ്ങിയ സ്ത്രീകളുടെ പാക്കേജിന് 2499 രൂപയാണ് നിരക്ക്.

സിബിസി, യു ആര്‍ ഇ, വൈറ്റമിന്‍ ഡി 3, എസ് ടി എസ് എച്ച്, എസ് എല്‍ എച്ച്, എസ് എഫ് എസ് എച്ച്, വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയടങ്ങിയ കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള പാക്കേജ് 1499 രൂപയ്ക്ക് ലഭിക്കും. മാര്‍ച്ച് 31 വരെയാണ് പാക്കേജിന്റെ കാലാവധി. ബുക്കിംഗിന് 75590 34000 എന്ന നമ്പറില്‍ വിളിക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!