Connect with us

Readers Post

മനുഷ്യാവകാശ ലംഘനങ്ങളുടെ ഒറ്റപ്പേര്

Published

on


അബ്ദുന്നാസര്‍ മഅ്ദനി…. ഇന്നീ രാജ്യത്ത് നടക്കുന്ന ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഒറ്റപ്പേരാണ്. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കുറ്റവിമുക്തനായി പുറത്ത് വന്ന് പൊലീസ് സംരക്ഷണയില്‍ (നിരീക്ഷണത്തില്‍) കഴിയുന്ന കാലത്താണ് ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് കര്‍ണാടക പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൃത്യമായ തെളിവുകളില്ലാത്തതു കൊണ്ടു മാത്രമാണ് അവിടെയും വിചാരണ അനന്തമായി നീളുന്നത്. വിചാരണയുടെ മറവില്‍ ശിക്ഷ നടപ്പാക്കുന്ന, സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്.

https://www.facebook.com/photo?fbid=740712724110207&set=a.530501251798023

ജീവിതത്തില്‍ 20 വര്‍ഷം തടവുകാരനായി ജീവിച്ച ആ മനുഷ്യന്റെ ആരോഗ്യം സമ്പൂര്‍ണമായും തകര്‍ന്നിരുന്നു. വധശിക്ഷ വിധിക്കാതെ തന്നെ വിചാരണ തടവിലിട്ട് ഇഞ്ചിഞ്ചായി അദ്ദേഹത്തെ മരണത്തിന് എറിഞ്ഞു കൊടുത്തു എന്ന് നാളെ ചരിത്രം രേഖപ്പെടുത്തരുത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും നമ്മുടെയൊക്കെ നീതിബോധവും എല്ലാ കാലത്തേക്കും പ്രതിക്കൂട്ടില്‍ നില്‍ക്കും.

മറ്റെല്ലാ അഭിപ്രായ വിത്യാസങ്ങളും ഈ നിമിഷം റദ്ദാകുകയാണ്. മഅ്ദനി പൗരനാണ്, മനുഷ്യനാണ്.
പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ട്.

ഈ നിമിഷം ഉപാധികളില്ലാതെ അതിനോടൊപ്പം നില്‍ക്കുന്നു. മതവും രാഷ്ട്രീയവും മറന്ന്, മനുഷ്യന്‍ എന്ന നന്മ ഉയര്‍ത്തിപ്പിടിച്ച് കേരളം ഒരുമിച്ച് പറയേണ്ട നേരമായിരിക്കുന്നു, മഅ്ദനിയെ മരണത്തിന് എറിഞ്ഞു കൊടുക്കരുത്.

ഷിബു മീരാന്‍
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

Advertisement

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!