ലോകകപ്പിന്റെ നാലാമത് ഔദ്യോഗിക സംഗീതം ലൈറ്റ് ദി സ്‌കൈ പുറത്തിറങ്ങി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിലെ ഏറ്റവും പുതിയ സിംഗിള്‍ 2022 ഒഫീഷ്യല്‍ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി. ‘ലൈറ്റ് ദി സ്‌കൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തില്‍ അറബ് ലോകത്തെ ഏറ്റവും പ്രശസ്തരായ നാല് വനിതാ ഗായകരാണുള്ളത്. മൊറോക്കന്‍- കനേഡിയന്‍ സെന്‍സേഷന്‍ നോറ ഫത്തേഹി, എമിറാത്തി ഗായിക ബല്‍ക്കീസ്, ഇറാഖി സൂപ്പര്‍സ്റ്റാര്‍ റഹ്മ റിയാദ്, മൊറോക്കന്‍ അവാര്‍ഡ് നേടിയ ഗായികയും ഗാനരചയിതാവുമായ മനല്‍ ബെഞ്ച്‌ലിഖ എന്നിവരാണ് സിംഗിളിലുള്ളത്.

city exchange

ഗ്രാമി അവാര്‍ഡ് നേടിയ മൊറോക്കന്‍- സ്വീഡിഷ് നിര്‍മാതാവും ഗായകനുമായ റെഡ്വണും ലൈറ്റ് ദി സ്‌കൈയില്‍ സഹകരിച്ചിട്ടുണ്ട്. സംഗീത വീഡിയോയില്‍ സാഡെക്ക് വാഫിന്റെ നൃത്തവും സവിശേഷതയാണ്.

നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ രാത്രി കാഴ്ചയും അതിശയിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ആകര്‍ഷകമായ സംഗീതം കലര്‍ന്ന ആവേശകരമായ ഫുട്‌ബോള്‍ അന്തരീക്ഷവുമാണ് പ്രത്യക്ഷപ്പെടുന്നത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന ആറ് വനിതാ റഫറിമാരെ ഉള്‍പ്പെടുത്തിയതും മ്യൂസിക് വീഡിയോ ആഘോഷിക്കുന്നു.

2022 നവംബര്‍ 20ന് നടക്കുന്ന ടൂര്‍ണമെന്റ് കിക്കോഫിന് മുന്നോടിയായി ആഗോള ഹിറ്റായ ഹയ്യ ഹയ്യ (ബെറ്റര്‍ ടുഗെദര്‍), ആര്‍ഹ്‌ബോ, ദ വേള്‍ഡ് ഈസ് യുവേഴ്‌സ് ടു ടേക്ക് എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ ട്രാക്കാണ് ‘ലൈറ്റ് ദി സ്‌കൈ’.

- Advertisement -
Ad image

‘ലൈറ്റ് ദി സ്‌കൈ’ ഔദ്യോഗിക സംഗീത വീഡിയോ ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രീമിയര്‍ ചെയ്തു. ലോാകമെമ്പാടുമുള്ള എല്ലാ സംഗീത സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ‘ലൈറ്റ് ദി സ്‌കൈ’ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!