ഖല്‍ബിലെ ഖത്തര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയിലേക്ക് സാക്ഷര കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും പോകുന്നത് ഏറെ വേദകരമാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഡോ. മുഹമ്മദ് അശ്‌റഫിന്റെ ഖല്‍ബിലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനെ മുന്‍നിറുത്തിയുള്ള ചരിത്ര സമാഹാരം അടങ്ങുന്ന പഠനഗ്രന്ഥം മുന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞിലക്ക് നല്കി പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഈയിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹവുമായി അടിയന്തരാവസ്ഥക്കാലത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അനുസ്മരിച്ചപ്പോള്‍ തനിക്കു നേരെ വന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലായതെന്നും കേരളത്തിനും കോഴിക്കോടിനും ഫുട്‌ബോള്‍ ലോകത്തുണ്ടായിരുന്ന പെരുമ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടി പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. വി പി അബൂബക്കര്‍ പുസ്തക പരിചയം നടത്തി. എം ഫിറോസ്ഖാന്‍ സംസാരിച്ചു. കെ ബാബുരാജ് സ്വാഗതവും ടി പി മുഷ്താഖ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

പുസ്തകം വില്‍പ്പന നടത്തി ലഭിക്കുന്ന ലാഭം സുപ്രഭാതം ദിനപത്രത്തിലെ സ്‌പോര്‍ട്‌സ് ഡസ്‌കില്‍ ജോലി ചെയ്ത് അകാലത്തില്‍ നിര്യാതനായ കളിയെഴുത്തുകാരന്‍ യു എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് നല്കുമെന്ന് ഡോ. മുഹമ്മദ് അഷറഫ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!