കെ ബി എഫ് ഓണാഘോഷത്തില്‍ മുഖ്യാതിഥി ഇന്ത്യന്‍ അംബാസിഡര്‍

Web Desk
2 Min Read

ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളാ ബിസിനസ്സ് ഫോറം ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ അറുന്നൂറോളം പേര്‍ ഒത്തുചേര്‍ന്നു.

city exchange

അംബാസഡര്‍ വിപുല്‍, മഹാബലി, പ്രസിഡന്റ് അജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി.

തുമാമാ അതിലിന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ പൂക്കള മത്സരം, വടംവലി, ഉറിയടി എന്നിവ കൂടാതെ ചെണ്ടമേളം, തിരുവാതിര, വള്ളപ്പാട്ട്, നാടന്‍ പാട്ട്, കൈകൊട്ടിക്കളി എന്നിവയും പരിപാടിക്ക് കൊഴുപ്പേകി. ചെന്നൈ കലാക്ഷേത്ര സൂര്യ അവതരിപ്പിച്ച നൃത്തോത്സവം വേറിട്ട അനുഭവമായി

- Advertisement -
Ad image

ഐ ബി പി സി, ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി എന്നീ അപെക്‌സ് ബോഡികളുടെ പ്രസിഡന്റുമാരായ ജാഫാര്‍ സാദിഖ്, മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഷാനവാസ് ബാവായുടെ നേതൃത്വത്തിലുള്ള മുന്‍ കമ്മിറ്റിയെ വേദിയില്‍ ആദരിച്ചു.

രിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായ സിറ്റി എക്‌സ്‌ചെയ്ഞ്ചിന്റേയും തൃശൂര്‍ അതിരിപ്പള്ളിയിലുള്ള സില്‍വര്‍ സ്റ്റോo വാട്ടര്‍ തീം പാര്‍ക്കിന്റേയും പ്രതിനിധികളെ അംബാസിഡര്‍ വേദിയില്‍ ആദരിച്ചു.

കെ ബി എഫ് കുടുംബങ്ങള്‍ക്കായി നടത്തിയ പൂക്കള മത്സരത്തില്‍ ഷിംനയുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയ ശ്രാവണം ടീം ഒന്നാം സമ്മാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടീന ആന്റ് ടീമിന്റെ ആരവം, സിനില്‍ ജോര്‍ജ്ജ് ആന്റ് ടീമിന്റെ ആവണി എന്നിവയ്ക്ക് ലഭിച്ചു.

വടംവലി മത്സരത്തില്‍ സോണി എബ്രഹാം ക്യാപ്റ്റനായ ഗജരാജ കൊമ്പന്‍സ് ഒന്നാം സമ്മാനവും കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള അരിക്കൊമ്പന്‍സ് രണ്ടാം സ്ഥാനവും നേടി. ഉറിയടി മത്സരത്തില്‍ ഇസ്ര ഹംസയും ആഷിക് റഹ്മാനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

എം പി ട്രേഡേഴ്‌സ് നല്‍കിയ അന്‍പത്തി അഞ്ച് ഇഞ്ച് ടി വിക്ക് നറുക്കെടുപ്പിലൂടെ ബിജു സി കെ അര്‍ഹനായി. സിറ്റി എക്‌സ്‌ചേഞ്ച് നല്‍കിയ സല്‍വ ബീച്ച് റിസോര്‍ട്ടില്‍ ഒരു ദിവസം കുടുംബവുമായി താമസിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് അഭിലാഷിനും ഷിംനയ്ക്കുമായിരുന്നു.

നസീം അല്‍ റാബീഹ് മെഡിക്കല്‍ സെന്റര്‍, കെ ബി എഫിന്റെ എല്ലാ അംഗങ്ങള്‍ക്കും സൗജന്യമായി മെഡിക്കല്‍ ചെക്ക് അപ്പ് വാഗ്ദാനം ചെയ്തത് കൂടാതെ അതിരപ്പള്ളിയിലുള്ള സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാട്ടില്‍ പോകുമ്പോള്‍ എല്ലാ അംഗങ്ങളുടെയും കുടുംബത്തിന് ഒരു ദിവസത്തെ വി ഐ പി പാസ്സും നല്‍കും.

കെ ബി എഫ് ഓണം കണ്‍വീനര്‍ നൂറുല്‍ഹക്കിന്റെ നേതൃത്വത്തില്‍ നടന്ന കെ ബി എഫ് പൊന്നോണം 2023ല്‍ മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതവും നൂറുല്‍ഹക്ക് നന്ദിയും രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!