Community
സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം വെള്ളിയാഴ്ച; ലാല്‍ജോസ് പങ്കെടുക്കും
ദോഹ: ഒരു വര്‍ഷം മുമ്പ് നിര്യാതനായ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദീഖിന്റെ സ്മരണയില്‍ ഇവന്‍ടോസ് മീഡിയ ദോഹയില്‍ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. ‘ഓര്‍മകളില്‍ സിദ്ദിക്ക’ എന്ന പേരില്‍ വെള്ളിയാഴ്ച വൈകിട്ട് ആറര മുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് അനുസ്മരണ ഭാഷണം നടത്തും.
ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, നിഹാദ് അലി എന്നിവരും ദോഹയിലെ കലാ- സാസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. മലയാളികള്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന ഒട്ടേറെ ശ്രദ്ധേയമായ സിനിമകള്‍ ആസ്വാദര്‍ക്ക് സമ്മാനിച്ച സിദ്ധീഖ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനായിരുന്നു കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടത്.
അദ്ദേഹത്തിന്റെ ഓര്‍മകള്‍ പുതുക്കാനും സ്‌നേഹാദരവുകള്‍ അര്‍പ്പിക്കാനും സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 7766 0327, 7766 0327 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.