തെമ്മാടി രാഷ്ട്രത്തിന്റെ ഭീരുത്വം

Web Desk
1 Min Read

2025 സെപ്തംബര്‍ 9ന് ഖത്തറില്‍ നടത്തിയ ആക്രമണം ഇസ്രായേലെന്ന രാജ്യത്തിന്റെ കൊടുംക്രൂരതയുടെ മറ്റൊരു ഉദാഹരമാണ്. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശങ്ങളുടെ കൂടി ബലത്തിലാണ് ഹമാസ് നേതാക്കളുമായി ഖത്തര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തിയത്. ഹമാസ് നേതാക്കള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലേക്ക് ആക്രമണം നടത്തുകയും ഖത്തര്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്തുകയും ചെയ്തതിന് ഇസ്രായേല്‍ മറുപടി പറയേണ്ടതുണ്ട്.

city exchange

അപരവിദ്വേഷവും ആരേയും ആക്രമിക്കാനുള്ള ആയുധങ്ങളുമല്ലാതെ ഇസ്രായേലിന് ശാന്തതയോ സമാധാനമോ ഇല്ല. മറ്റെല്ലാവരേയും കയറി ആക്രമിക്കുകയെന്നതാണ് അവരുടെ രീതി. മാസങ്ങള്‍ക്ക് മുമ്പ് ഇറാനിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് അവര്‍ പല ന്യായങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇസ്രായേലിന് ഒരു നീതിയും ഇറാന് മറ്റൊരു നീതിയും എന്നതാണ് അവരുടെ കാഴ്ചപ്പാട്. ഫലസ്തീനിലും ഇറാനിലും സിറിയയിലും യമനിലും ഉള്‍പ്പെടെ മേഖലയില്‍ മുഴുവന്‍ പ്രതിസന്ധി വിതക്കാനാണ് ഇസ്രായേലിന് ശ്രമം. ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ പേടിച്ച് സൈറണ്‍ മുഴക്കി ബങ്കറില്‍ ഒളിച്ച സമൂഹമാണ് ഇസ്രായേല്‍ എന്നുകൂടി ഓര്‍ക്കണം. ഫലസ്തീനും മറ്റു രാജ്യങ്ങളും ബങ്കറിലൊളിച്ചല്ല നേരിടുന്നത് എന്നിടത്താണ് എത്രമാത്രം ഭീരുക്കളാണ് ഇസ്രായേല്‍ എന്ന് തിരിച്ചറിയാനാവുക.

ഖത്തര്‍ പറഞ്ഞതുപോലെ ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. എതിരാളി കൂര്‍പ്പിച്ചൊന്നു നോക്കിയാല്‍ വസ്ത്രത്തില്‍ മൂത്രമൊഴിക്കുന്നത്രയും ഭീരുത്വമാണ് അവര്‍ക്കുള്ളത്. അത്യാധുനിക ആയുധങ്ങളുടെ ബലത്തില്‍ മാത്രമാണ് അവര്‍ മറ്റു രാജ്യങ്ങളിലേക്ക് കടന്നു കയറാനും പേടിപ്പിക്കാനും ശ്രമിക്കുന്നത്.

ഇസ്രായേല്‍ തെമ്മാടി രാഷ്ട്രമാണ്. നിയമങ്ങള്‍ അനുസരിക്കാത്ത അവരെ തുടരാന്‍ അനുവദിക്കരുത്. തനിക്കെതിരെയുള്ള കുറ്റങ്ങളില്‍ കോടതി വാദം നടത്തുകയും വിധി വന്നാല്‍ കാരാഗൃഹത്തിലാകുമെന്നും പേടിക്കുന്ന നെതന്യാഹു ശിക്ഷാ വിധി നീട്ടാനാണ് വീണ്ടും വീണ്ടും പല രാജ്യങ്ങളില്‍ ആക്രമണം നടത്തി സ്വന്തം നാടിനെ ഉള്‍പ്പെടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!