ബിരിയാണി ചലഞ്ച് തുക കൈമാറി

Web Desk
1 Min Read

ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 5,55,555 രൂപ മുഹബ്ബത്ത് കീ ഉത്സവ് സമാപന സമ്മേളന വേദിയില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിന് കൈമാറി. കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

city exchange

ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് ഖത്തര്‍ നേതാക്കന്മാരായ കെ കെ ഉസ്മാന്‍, സിദ്ദിഖ് പുറായില്‍, അഷ്‌റഫ് വടകര, ബഷീര്‍ തുവാരിക്കല്‍, അബാസ് സി വി, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!