

ദോഹ: ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സുലാര്‍ ക്യാംപ് സെപ്തംബര്‍ ആറിന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ ഏഷ്യന്‍ ടൗണ്‍ ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും.

പാസ്‌പോര്‍ട്ട് സര്‍വീസ്, പി സി സി, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമായിരിക്കും. കൂടാതെ ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ഡെസ്‌കും പ്രവര്‍ത്തിക്കും.

രണ്ടു വര്‍ഷത്തേക്ക് 125 റിയാലാണ് ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് തുക. രണ്ട് വര്‍ഷത്തെ കവറേജ് കാലത്തിനിടയിലെ ഇന്‍ഷൂറന്‍സ് പരിരക്ഷയായി ഒരു ലക്ഷം റിയാല്‍ വരെ ലഭ്യമാകും.
