

ദോഹ: ഖത്തര്‍- കൊടുങ്ങല്ലൂര്‍ ഏരിയാ മഹല്ല് കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ദോഹയിലെ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്തെ 12 മഹല്ലുകളിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമായി 500ല്‍പരം പേര്‍ പങ്കെടുത്തു.


ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പതിയാശ്ശേരി സ്വാഗതം ആശംസിച്ചു.

ജനറല്‍ കണ്‍വീനര്‍ സബീബ് ബാവ ആമുഖ പ്രഭാഷണവും മുഖ്യാതിഥി അനസ് നദ്‌വി റമദാന്‍ സന്ദേശവും നല്‍കി.
