ലോക പരിസ്ഥിതി ദിനത്തില്‍ എക്കോഫോമുമായി ചാലിയാര്‍ ദോഹ

Web Desk
1 Min Read

ദോഹ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കായി ‘എക്കോഫോം 2025 ക്രാഫ്റ്റ് വിത്ത് ആര്‍ട്ട്’ എന്ന പേരില്‍ കൗതുകവും ബോധവത്കരണപരവുമായ കരകൗശല മത്സരം സംഘടിപ്പിക്കുന്നു.

city exchange

നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ജൂണ്‍ നാലിന് വൈകിട്ട് നാല് മണിക്ക് സി റിംഗ് റോഡ് നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്ററില്‍ നടക്കും.

പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ സന്ദേശവുമായി വിദ്യാര്‍ഥികള്‍, ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുക്കളും പുനരുപയോഗ സാധനങ്ങളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന കരകൗശല നിര്‍മിതികള്‍ മുഖേന ഈ പരിപാടി ശക്തമായ സാമൂഹിക സന്ദേശം പകര്‍ന്ന് നല്‍കും. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന സന്ദേശം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം. വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ചാലിയാര്‍ ദോഹ വിമന്‍സ് ടീമിന്റെ നേതൃത്വത്തിലാണ്.

ഇതോടൊപ്പം, കേരളത്തിലെ ചാലിയാര്‍ നദീതീരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ ജെ എസ് എസ് എളമരം എന്ന സംഘടനയുമായി ചേര്‍ന്ന് നദീതീര പഞ്ചായത്തുകളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടിയും ഇതേ സമയം നാട്ടില്‍ നടക്കും. നദീതീര ക്ലബ്ബുകളുടെയും പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ഈ പരിസ്ഥിതി പ്രവര്‍ത്തനത്തിനുണ്ടാകും.

- Advertisement -
Ad image

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ള രണ്ടു പരിപാടികളിലും ചാലിയാര്‍ ദോഹയുടെ കുടുംബാംഗങ്ങള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, ദോഹയിലെയും കേരളത്തിലെയും പരിസ്ഥിതി സ്‌നേഹികളും സജീവമായി പങ്കെടുക്കും. എക്കോഫോം 2025 പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം, സുസ്ഥിര ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങള്‍ ഉണര്‍ത്തുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!