

ദോഹ: മിഡില്‍ ഈസ്റ്റിലേക്കുള്ള യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അവതരിപ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണഎന്ന് ഖത്തറും ഈജിപ്തും അറിയിച്ചു. തര്‍ക്കവിഷയങ്ങള്‍ മറികടക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

മിഡില്‍ ഈസ്റ്റിലേക്കുള്ള യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അവതരിപ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരോക്ഷ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

അമേരിക്കയുമായി ഏകോപിപ്പിച്ച് ചര്‍ച്ചകള്‍ നേരിടുന്ന തടസ്സങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനുള്ള ഉദ്ദേശ്യം ഖത്തറും ഈജിപ്തും സ്ഥിരീകരിക്കുന്നു.
മേഖലയില്‍ സ്ഥിരതയും ശാന്തതയും പുനഃസ്ഥാപിക്കുന്നതിലൂടെ ഗാസ മുനമ്പിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള മധ്യസ്ഥരുടെ ശ്രമങ്ങളെ എല്ലാ കക്ഷികളും ഉത്തരവാദിത്തം നിര്‍വഹിക്കാനും പിന്തുണയ്ക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു.
ഗാസ മുനമ്പില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിന് വഴിയൊരുക്കുന്ന 60 ദിവസത്തെ താത്ക്കാലിക ഉടമ്പടിയില്‍ വേഗത്തില്‍ എത്തിച്ചേരാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നു.
ചര്‍ച്ചകളിലൂടെ മേഖലയിലെ അഭൂതപൂര്‍വമായ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകമാകുമെന്നും അതിര്‍ത്തി കടന്നുള്ള വഴികള്‍ തുറക്കാന്‍ സഹായിക്കുമെന്നും ഗാസയിലെ ഫലസ്തീന്‍ ജനത നേരിടുന്ന ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ അനുവദിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
2025 മാര്‍ച്ച് നാലിന് കെയ്റോയില്‍ നടന്ന അറബ് അടിയന്തര ഉച്ചകോടി അംഗീകരിച്ച പദ്ധതിക്ക് അനുസൃതമായി യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനും ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കാനും ഈ ശ്രമം ലക്ഷ്യമിടുന്നു.

