കണ്ണന്‍ മുതലാളി കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിന് സമീപം റോഡില്‍ കുമ്പളങ്ങി സ്വദേശിയായ കണ്ണന്‍ മുതലാളി എന്നറിയപ്പെടുന്ന അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

city exchange

കുമ്പളങ്ങി ഇളംപ്ലാവില്‍ വീട്ടില്‍ ജിതിന്‍ തിലകന്‍ (29), കുമ്പളങ്ങി തുണ്ടുപുരേടത്ത് ഷാരോണ്‍ ഫ്രാന്‍സിസ് (28), കുമ്പളങ്ങി ഇടപ്പറമ്പില്‍ ആന്റണി ജിജോ (28) എന്നിവരാണ് അറസ്റ്റിലായത്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ എന്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം പള്ളുരുത്തി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ് ഐ മനോജ് എം, എ എസ് ഐ സമദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, രതീഷ്, ജിജോ, ബിബിന്‍ മട്ടാഞ്ചേരി, അസിസ്റ്റന്റ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉമേഷ്, എഡ്വിന്‍, അനീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!