

ആലുവ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വമാണ് സീമാ ജി നായരെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം നടീനടന്മാര്‍ക്കും അസാധ്യമായ രംഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും അവിടെ 100 ശതമാനം മാര്‍ക്കാണ് സീമാ ജി നായര്‍ കരസ്ഥമാക്കിയതെന്നും അതിന്റെ പ്രതിഫലനമാണ് മദര്‍തെരേസ അവാര്‍ഡെന്നും ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് പറഞ്ഞു. സീമാ ജി നായര്‍ക്ക് ആലുവയില്‍ സംയുക്ത പൗരാവകാശ സംരക്ഷണ സമിതി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതിയുടെ പേരില്‍ ഫിസാറ്റ മുന്‍ ചെയര്‍മാന്‍ പൊന്നാട അണിയിച്ചു. പദ്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് മൊമെന്റോ സമ്മാനിച്ചു.

എ പി ഉദയ കുമാര്‍, എ ശംഷുദ്ദീന്‍, കെ ജി ഹരിദാസ്, ഡോ. കെ കെ റഷീദ്, ആദം അയൂബ്, ഡോ. സി എം ഹൈദരലി എന്നിവര്‍ പ്രസംഗിച്ചു. പി എ ബക്കര്‍ ഫൗണ്ടേഷനു വേണ്ടി സാബു ആന്മരിസും ജെയിന്‍ സെബാസ്റ്റ്യനും യുവ കലാസാഹിതിക്കു വേണ്ടി പി എ അബ്ദുല്‍ കരീമും തത്സമയത്തിനു വേണ്ടി ദാവൂദ് ഖാദറും പൗരാവകാശ സമിതിക്കു വേണ്ടി വി ടി ചാര്‍ളിയും ഷാളുകള്‍ അണിയിച്ചു. കോറക്കു വേണ്ടി ജനറല്‍ സെക്രട്ടറി കെ ജയ്പ്രകാശ് ഉപഹാരം നല്‍കി.
ആസിഫ് അലി കോമു അധ്യക്ഷത വഹിച്ചു. പി എ ഹംസക്കോയ സ്വാഗതവും സാബു പരിയാരത്തെ നന്ദിയും പറഞ്ഞു.

