

കൊച്ചി: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അമൃത ഹോസ്പിറ്റലുമായി ചേര്‍ന്ന് ലയണ്‍സ് ക്ലബ് 318 സി വാക്കത്തോണ്‍ സംഘടിപ്പിച്ചു. അമൃത ഹോസ്പിറ്റലില്‍ നടത്തിയ വാക്കത്തോണ്‍ സുശ്രുത പ്രതിമയ്ക്ക് സമീപം അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കേണല്‍ വിശാല്‍ മര്‍വാഹയും ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ സി എ ജയിംസ് വി സിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാജന്‍ നമ്പൂതിരി, ലോക ഹൃദയ ദിന ഡിസ്ട്രിക്ട് സെക്രട്ടറി ജോസഫ് മാത്യു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ ബി ഷൈന്‍ കുമാര്‍, അമൃത ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. സി രാജീവ്, സീനിയര്‍ ഡോ. കെ യു നടരാജന്‍, ഡോ. ബീന രവികുമാര്‍, എല്‍ ആര്‍ ആര്‍ വാര്യര്‍, സാബു കാരിക്കശ്ശേരി, ദാസ് മങ്കടി തുടങ്ങിയവര്‍ വാക്കത്തോണിന് നേതൃത്വം നല്കി. ലയണ്‍സ് അംഗങ്ങളും അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു.


അമൃതേശ്വരി ഹാളില്‍ നടന്ന ലോക ഹൃദയ ദിന പരിപാടിയില്‍ ലയണ്‍സ് 318 സി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി എ ജയിംസ് വി സി മുഖ്യപ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. സി രാജീവ്, സാജു വര്‍ഗ്ഗീസ്, രാജന്‍ നമ്പൂതിരി, ജോസഫ് മാത്യു, എല്‍ ആര്‍ ആര്‍ വാര്യര്‍, ഡോ. രാജേഷ് ഡോ. കെ വി ബീന രവികുമാര്‍, ഡോ.കെ യു നടരാജന്‍, ഡോ. സരിത ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൃദയ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോക ഹൃദയ ദിന കിയോസ്‌ക് ഡോ. പ്രവീണ്‍ ജി പൈ ഉദ്ഘാടനം ചെയ്തു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയിലുടനീളം അത്യാഹിത ഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്തേണ്ട കഴിവുകളെക്കുറിച്ച് സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനും പരിശീലനം ലഭിച്ച കേഡര്‍ സൃഷ്ടിക്കുന്നതിനുമുള്ള ‘സ്പന്ദനം’ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നടന്നു. സ്പന്ദനം പദ്ധതിയിലൂടെ എറണാകുളം ജില്ലയിലെ ഓരോ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും 10 സന്നദ്ധപ്രവര്‍ത്തകരും കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശത്തെ 20 സന്നദ്ധപ്രവര്‍ത്തകരും രോഗി ആശുപത്രിയില്‍/ ആംബുലന്‍സില്‍ എത്തുന്നതുവരെ ഹൃദയ, ശ്വസന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പ്രാപ്തിയുള്ള ജീവന്‍ രക്ഷാ സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 97 ക്യാമ്പുകള്‍ നടത്തി ആയിരം സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനം ലഭിച്ച കേഡര്‍ ആദ്യ പ്രതികരണ ടീമായി സൃഷ്ടിക്കും. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യ പരിശീലിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നുള്ള 12 സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനത്തോടെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഹൃദയ ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാറില്‍ കോവിഡാനന്തരം ഹൃദ്രോഗങ്ങള്‍ എന്ന വിഷയത്തില്‍ കാര്‍ഡിയാക്ക് സര്‍ജന്‍ ഡോ. ജയദീപ് സി മേനോനും ഹൃദ്രോഗവും വനിതകളിലെ ഹൃദയ പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ ജീവിതശൈലി മാറ്റം എന്ന വിഷയത്തില്‍ ഡോ. സരിത ശേഖരും ക്ലാസെടുത്തു.

