

കോട്ടയം: മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കാഥികന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

അഞ്ചരക്കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്പി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
