കങ്കണയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്സ്. യാചിച്ചവര്‍ക്ക് മാപ്പ് കിട്ടി, പൊരുതിയവര്‍ക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സവര്‍ക്കര്‍ മാപ്പെഴുതിയ സംഭവം സംഘപരിവാര്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്. സവര്‍ക്കര്‍ മാപ്പെഴുതിയത് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണെന്ന നുണ പ്രചാരണത്തിനും സംഘപരിവാരം തുടക്കം കുറിച്ചിട്ടുണ്ട്.കങ്കണയുടെ വിവാദ പ്രസ്താവന വന്നതോടെ സവര്‍ക്കര്‍ മാപ്പെഴുതിയ കഥ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചു. ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണെന്നുമായിരുന്നു നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. സവര്‍ക്കറുള്‍പ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി പൊരുതിയവരെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമനാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മ ശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!