ദോഹ സെന്‍ട്രല്‍ ബ്ലാസ്റ്റ് ഓഫിനു സമാപനം

Web Desk
1 Min Read

blast of

ദോഹ: പ്രവാസി വായന ക്യാമ്പയിന്‍ ദോഹ സെന്‍ട്രല്‍തല പ്രഖ്യാപനം ‘ബ്ലാസ്റ്റ് ഓഫ്’ന് സമാപനം. സംഗമം ഐ സി എഫ് നാഷണല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്റ് സഈദലി സഖാഫി അധ്യക്ഷത വഹിച്ചു.

city exchange

കരീം ഹാജി മേമുണ്ട ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി. സര്‍ക്കുലര്‍ അവതരണം നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി നൗഷാദ് അതിരുമട നിര്‍വഹിച്ചു. വിവിധ സെക്ടറുകളുടെ ടാര്‍ഗറ്റ് പ്രഖ്യാപനം ദോഹ സെന്‍ട്രല്‍ സംഘടനാ പ്രസിഡന്റ് സിദ്ധീഖ് തങ്ങള്‍ നടത്തി. സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി വഹാബ് സഖാഫി സമിതി, കോര്‍ഡിനേറ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു.
ശൈഖ് ജീലാനി, താജുല്‍ ഉലമ, നൂറുല്‍ ഉലമ എന്നിവരുടെ അനുസ്മരണം സെന്‍ട്രല്‍ പ്രസിഡന്റ് സഈദ് അലി സഖാഫി നിര്‍വഹിച്ചു.
സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സ്വാഗതവും പബ്ലിക്കേഷന്‍ സെക്രട്ടറി സുഹൈല്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!