ഭാര്യയേയും മക്കളേയും സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പളം അയ്യായിരം റിയാല്‍; ബന്ധുക്കളെങ്കില്‍ 10000 റിയാല്‍ വേണം

Web Desk
1 Min Read

ദോഹ: ഭാര്യയേയും മക്കളേയും വിസിറ്റ് വിസയില്‍ ഖത്തറില്‍ കൊണ്ടുവരാന്‍ അയ്യായിരം റിയാല്‍ ശമ്പളം മതിയെങ്കിലും മാതാപിതാക്കള്‍, ബന്ധുക്കള്‍, ഭാര്യയുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് വിസിറ്റിംഗ് വിസ അനുവദിക്കണമെങ്കില്‍ കുറഞ്ഞത് പതിനായിരം റിയാലെങ്കിലും ശമ്പളമുണ്ടായിരിക്കണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

ഭാര്യയ്ക്കും മക്കള്‍ക്കും വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ മെട്രാഷ് 2 വഴി പൂരിപ്പിച്ച അപേക്ഷാ ഫോറം, കമ്പനി ഉടമയുടെ എന്‍ ഒ സി, കമ്പനി കാര്‍ഡിന്റെ ഫോട്ടോകോപ്പി, സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ്, ഭാര്യയാണെന്ന് തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവ സമര്‍പ്പിക്കണം.

അതോടൊപ്പം അപേക്ഷന് കുറഞ്ഞത് അയ്യായിരം റിയാലെങ്കിലും ശമ്പളമുണ്ടായിരിക്കണം.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യയുടെ കുടുംബക്കാര്‍ തുടങ്ങി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കാണെങ്കിലും മെട്രാഷ് 2 വഴി തന്നെയാണ് അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസയ്ക്കായുള്ള അപേക്ഷാ ഫോറം, തൊഴിലുടമയുടെ എന്‍ ഒ സി, കമ്പനി കാര്‍ഡിന്റെ കോപ്പി, സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ഭാര്യയ്ക്ക് ഖത്തര്‍ ഐ ഡിയുണ്ടെങ്കില്‍ അത്, ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഹാജരാക്കേണ്ടത്. കൂടാതെ അപേക്ഷന് കുറഞ്ഞത് പതിനായിരം റിയാലെങ്കിലും ശമ്പളമുണ്ടാവുകയും വേണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!