ഇസ്രാഈലിലേക്ക് ജോലിക്കായി കടക്കാന്‍ ശ്രമിച്ച ഫലസ്തീനി വെടിയേറ്റു മരിച്ചു

Web Desk
1 Min Read

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ സുരക്ഷാ തടസ്സം കടക്കുന്നതിനിടെ ഒരു ഫലസ്തീനിയന്‍ തൊഴിലാളിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നതാിയ ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസില്‍ നിന്നുള്ള നബീല്‍ ഗാനേം (53) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

city exchange

ഇസ്രാഈലില്‍ സ്ഥിരമായി ജോലി അന്വേഷിക്കുന്ന പതിനായിരക്കണക്കിന് വെസ്റ്റ് ബാങ്ക് ഫലസ്തീനികളുടെ കൂട്ടത്തിലുള്ളതാണ് ഗാനേമുമെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ അറിയിച്ചു.

സുരക്ഷാ വേലി നശിപ്പിച്ച ഒരാള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തതായാണ് ഇസ്രാഈല്‍ സൈനിക വക്താവ് അറിയിച്ചത്.

- Advertisement -
Ad image

1967 മുതല്‍ ഇസ്രാഈല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ മിക്ക ഫലസ്തീനിയന്‍ തൊഴില്‍ ദാതാക്കള്‍ക്കും നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കൂലിയാണ് ഇസ്രാഈല്‍ ഫാമുകളിലും നിര്‍മാണ സ്ഥലങ്ങളിലും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രാഈലിനുള്ളിലെ ജോലികള്‍ പല ഫലസ്തീനികളും വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ചിലര്‍ക്ക് ഇസ്രാഈലില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും അനുമതിയില്ലാത്ത പലരും സുരക്ഷാ വേലി കടന്നു പോകാറുണ്ട്.

Share This Article
Leave a Comment
error: Content is protected !!