ഫിഫ അണ്ടര്‍ 17 ലോകകപ്പിലേക്ക് ഇനി ദൂരം 100 നാള്‍ മാത്രം

Web Desk
1 Min Read

ദോഹ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ 2026 പതിപ്പിന് ഖത്തറില്‍ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ തുടങ്ങി. 2025ലെ അണ്ടര്‍ 17 ലോകകപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും യുവ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നത്.

city exchange

2026ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 13 വരെ നടക്കും. ആദ്യ മത്സരത്തിന് ഇനി 100 ദിവസം മാത്രം ശേഷിക്കെ ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ സജീവമായി പുരോഗമിക്കുകയാണ്.

2026ലെ ലോകകപ്പ് ഖത്തര്‍ തുടര്‍ച്ചയായി ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഫിഫ അണ്ടര്‍ 17 ലോകകപ്പായിരിക്കും. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് 2025 മുതല്‍ 2029 വരെ തുടര്‍ച്ചയായി അഞ്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പുകള്‍ സംഘടിപ്പിക്കാനുള്ള അവകാശമാണ് ലഭിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് 2025ലെ ടൂര്‍ണമെന്റിന് ശേഷം 2026ലെ പതിപ്പിനും ഖത്തര്‍ വേദിയാകുന്നത്. യുവതാരങ്ങളുടെ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഫുട്‌ബോള്‍ വേദികളിലൊന്നായ അണ്ടര്‍ 17 ലോകകപ്പിനായി ഖത്തര്‍ വീണ്ടും ഒരുങ്ങുകയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!