Community
പോര്‍ച്ചുഗീസ് ഫുട്ബാള്‍ ദേശീയ ടീം അംഗം ഡിയാഗോ ജോട്ടയുടെ മരണത്തില്‍ അനുശോചിച്ചു

ദോഹ: പോര്‍ച്ചുഗീസ് ദേശീയ ടീമംഗവും ലിവര്‍പൂള്‍ ടീമിന്റെ സ്ട്രൈക്കറുമായ ഡിയാഗോ ജോട്ടയുടെയും സഹോദരന്റെയും ആകസ്മികവും ദാരുണവുമായ മരണത്തില്‍ ഖത്തറിലെ ആദ്യ മലയാളി ഫുട്‌ബോള്‍ ക്ലബ്ബ് യുനൈറ്റഡ് കേരള അനുശോചിച്ചു.


ജെംസ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടന്ന ദുഃഖാചരണത്തില്‍ യു കെ എഫ് സിയുടെ താരങ്ങള്‍ അവരുടെ വികാരങ്ങള്‍ പങ്കുവെച്ചു. ഇരുപത്തെട്ടുകാരനായ ജോട്ടയുടെ ആകസ്മിക മരണം ഫുട്‌ബോള്‍ ലോകത്തിന് തീരാ നഷ്ടമാണെന്ന് മുന്‍ സന്തോഷ് ട്രോഫി കേരള ടീമംഗമായ അജിത് കുമാറും മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവുമായ ജംഷിദും യു കെ എഫ് സി പ്രസിഡന്റ് നൗഷാദും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു.

ദുഃഖാചരണത്തില്‍ ജെ എന്‍ ബി ബഷീര്‍, ബിനോയ്, സന്തോഷ് കുമാര്‍, ഇല്യാസ്, ഷബീര്‍, നിസ്താര്‍, സിദ്ദിഖ്, ശരത്, റഷീദ്, ഷഫീഖ്, അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഏതു രാജ്യക്കാരനായാലും ഏത് ക്ലബ്ബിന്റെ അംഗമായാലും ലോക ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ ജോട്ടാ എന്നെന്നും മരിക്കാതെ കിടപ്പുണ്ടാവുമെന്നു യു കെ എഫ് സിയുടെ വൈസ് പ്രസിഡന്റും റിയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനും കൂടിയായ നിസ്താര്‍ പട്ടേല്‍ ദുഃഖാചരണത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.


