

ദോഹ: അല്‍ വാസ്മി സീസണ് ഒക്ടോബര്‍ 16ന് തുടക്കമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

52 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍ വാസ്മി സീസണില്‍ ദോഹയില്‍ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയില്‍ സൗമ്യമായ കാലാവസ്ഥയും ചില സമയങ്ങളില്‍ തണുപ്പുമായിരിക്കും അനുഭവപ്പെടുക.
