മാര്‍ത്തോമാ കോളേജ് അലുമ്‌നി ഓണാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: മാര്‍ത്തോമാ കോളേജ് അലുമ്‌നി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം നുഐജയിലെ ഓലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തി. വിവിധ കലാപരിപാടികളും സാംസ്‌കാരിക ഐക്യവും പ്രകടമായ ആഘോഷത്തില്‍ അലുമ്‌നി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ഓണത്തിന്റെ സ്‌നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ചുകൊണ്ട് പരിപാടി വിജയകരമായി നടത്തി.

city exchange

അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. മര്‍ത്തോമ കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ റവ. ജോസ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ വികാരിയും മാര്‍ത്തോമാ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയുമായ റവ. ഫാ. ഷെറിന്‍ തോമസ് ഓണ സന്ദേശം നല്‍കി. എല്ലാം തികഞ്ഞ ജീവിതസാഹചര്യങ്ങളിലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ തലകുനിക്കാന്‍ കാണിച്ച വിനയമാണ് മഹാബലിയെ മഹാന്‍ ആക്കിയതെന്നു അദ്ദേഹം തന്റെ ഓണസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. അലുംനി പേട്രണ്‍ രാജു മാത്യു, ജനറല്‍ സെക്രട്ടറി നിഷ ജേക്കബ്, വൈസ് പ്രസിഡന്റ് ഷീല സണ്ണി എന്നിവര്‍ സംസാരിച്ചു.

10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അലുംനി കുടുംബാംഗങ്ങളെ അവാര്‍ഡ് നല്‍കി ആദരിച്ചു. ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച അലുംനി കുടുംബാംഗങ്ങള്‍ക്ക് മൊമെന്റോ നല്‍കി. അലുംനി അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാവേലിമന്നന്റെ വരവേല്‍പ്പും നാടന്‍പാട്ട് കൂട്ടായ്മയായ കൈതോല ടീമിന്റെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി.

- Advertisement -
Ad image

പരിപാടികള്‍ക്ക് ട്രഷറര്‍ ജേക്കബ് എം മാത്യു, ഓണാഘോഷ പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് പി ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ ജെന്‍സണ്‍ തോമസ്, സിബു എബ്രഹാം, സിജു മോഹന്‍, ലിജോ രാജു, ജിജി ജോണ്‍, ഷീന ഫിലിപ്പ്, സാലി രാജു, വര്‍ഗീസ് പി സി എന്നിവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!