ജൈവ കാര്‍ഷികോത്സവം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയും മണക്കുളം വില്ലേജ് ബാന്‍ഡും സംയുക്തമായി ജൈവകാര്‍ഷികോത്സവം സീസണ്‍ 11 സംഘടിപ്പിച്ചു. അല്‍ വക്രയിലെ ഡി പി എസ സ്‌കൂള്‍ അങ്കണത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സന്ദീപ് കുമാര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നൃത്യനൃത്തങ്ങളും സംഗീതനിശയും അരങ്ങേറി. ഗാനങ്ങള്‍ ഓടക്കുഴല്‍ നാദമായി പാലക്കാട് ശ്രീറാം കാഴ്ചവെച്ചു. നിത്യഹരിതഗാനങ്ങളും അടിപൊളി പാട്ടുകളുമായി ഗായിക ലക്ഷ്മി ജയന്‍ കാണികളെ കൈയിലെടുത്തു.

city exchange

മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ്, നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ അവാര്‍ഡ് എന്നിവ കൂടാതെ കാര്‍ഷിക മികവിനുള്ള പുരസ്‌കാരം എന്നിവ സമ്മാനിച്ചു.

Share This Article
Leave a Comment
error: Content is protected !!